Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metro Kochi

ക​ന​ത്ത മ​ഴ​യും മെ​ട്രോ നി​ർ​മാ​ണ​വും; മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത കു​രു​ക്ക്, വ​ല​ഞ്ഞ് കൊ​ച്ചി​ക്കാ​ർ

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളെ വ​ല​ച്ച് മെ​ട്രോ നി​ർ​മാ​ണ​വും ക​ന​ത്ത മ​ഴ​യും. പാ​ലാ​രി​വ​ട്ടം-​ക​ലൂ​ർ ഭാ​ഗ​ത്ത് രാ​വി​ലെ മു​ത​ൽ ക​ന​ത്ത ഗ​താ​ഗ​ത കു​രു​ക്കാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​ത്തി​ൽ വൈ​കി​ട്ടും മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ൽ വ​ല​യു​ക​യാ​ണ്.

ഇ​ട​പ്പ​ള്ളി, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ണ്ടി​ക​ൾ പാ​ലാ​രി​വ​ട്ടം-​ക​ലൂ​ർ റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കു​രു​ക്കി​ൽ വ​ല​യു​ക​യാ​ണ്. കൊ​ച്ചി മെ​ട്രോ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ ഒ​രു ലൈ​ൻ ആ​യി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന​ത്. മ​ഴ​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ജെ​എ​ൽ​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ നീ​ളു​ന്ന കൊ​ച്ചി മെ​ട്രോ പി​ങ്ക് ലൈ​നി​ന്‍റെ നി​ർ​മാ​ണം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും വൈ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up